വയനാട്ടില്‍ 200 ലിറ്റര്‍ വാഷ് പിടികൂടി

.വാളാട് എച്ച്എസ് വട്ടോളി റോഡില്‍ പാലമൂട്ടില്‍ രാമചന്ദ്രന്റെ തൊഴുത്തിനോട് ചേര്‍ന്ന ഷെഢില്‍നിന്നും ജാറിലും 2 ജാഡികളിലുമായി സൂക്ഷിച്ച 100 ലിറ്റര്‍ ചാരായം വാറ്റുന്നതിനുള്ള വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

Update: 2020-04-09 06:14 GMT

കല്‍പറ്റ: വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലായി നടത്തി പരിശോധനകളില്‍ രണ്ടിടത്ത് വ്യാജ വാറ്റ് പിടികൂടി.വാളാട് എച്ച്എസ് വട്ടോളി റോഡില്‍ പാലമൂട്ടില്‍ രാമചന്ദ്രന്റെ തൊഴുത്തിനോട് ചേര്‍ന്ന ഷെഢില്‍നിന്നും ജാറിലും 2 ജാഡികളിലുമായി സൂക്ഷിച്ച 100 ലിറ്റര്‍ ചാരായം വാറ്റുന്നതിനുള്ള വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. രാമചന്ദ്രനെ പ്രതിചേര്‍ത്ത് അബ്കാരി വകുപ്പ് പ്രകാരം കേസെടുത്തു. ഉച്ച തിരിഞ്ഞ് പേരിയ വില്ലേജിലെ ഡിസ്‌കോ കവല ഭാഗത്ത് തൂത്തായിക്കുന്ന് ഫോറസ്റ്റ് മേഖലയില്‍ നടത്തിയ പരിശോധനയില്‍ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി രണ്ട് 50 ലിറ്ററിന്റെ ജാറില്‍ സൂക്ഷിച്ച 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് ഒരു അബ്കാരി കേസെടുത്തു.

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ വ്യാജവാറ്റ്, വ്യാജമദ്യ നിര്‍മാണം എന്നിവ തടയുന്നതിന്റെ ഭാഗമായി പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് റെയിഡുകള്‍ നടത്തിയത്. വരും ദിവസങ്ങളില്‍ ജില്ലയില്‍ റെയിഡുകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന്വയനാട് അസി. എക്‌സൈസ് കമ്മീഷണര്‍ എന്‍ രാജശേഖരന്‍ അറിയിച്ചു. പരിശോധനകള്‍ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിമ്മി ജോസഫ്, പ്രിവ. ഓഫിസര്‍മാരായ ബാബുരാജ്, പ്രഭാകരന്‍, സതീഷ്, സിഇഒ മാരായ അമല്‍, അര്‍ജുന്‍,നിഷാദ്, സനൂപ്, അനില്‍, സുരേഷ്, പ്രമോദ്, ജിതിന്‍, സുധീഷ്, ഡ്രൈവര്‍ അന്‍വര്‍ നേതൃത്വം നല്‍കി. 

Tags:    

Similar News