19കാരനെ കണാനില്ലെന്ന് പരാതി

Update: 2022-11-15 06:38 GMT

താനൂര്‍: മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് പോലിസില്‍ പരാതി നല്‍കി. മകന്‍ ശ്രീഹരി (19) യെ നവംബര്‍ ഏഴ് മുതല്‍ കാണാനില്ലെന്ന് താനാളൂര്‍ പഞ്ചായത്തില്‍ കമ്പനിപ്പടിയില്‍ താമസിക്കുന്ന പിതാവ് ആനപ്പടിക്കല്‍ ചന്ദ്രശേഖരനാണ് താനൂര്‍ പോലിസില്‍ പരാതി നല്‍കിയത്.

അന്നേദിവസം രാവിലെ 8.15 ഓടെ വീട്ടില്‍ നിന്നും പോയതാണ്. ചന്ദന കളര്‍ ലൈറ്റ് ചെക്ക് ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. ഇരുനിറവും 5.3 അടി ഉയരവുമുണ്ട്. താനൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കണ്ടത്തുന്നവര്‍ താനൂര്‍ പോലിസ് സ്‌റ്റേഷന്‍ നമ്പര്‍ 04942 440 221, 9497 98 1332 ബന്ധപ്പെടുക.

Tags: