24 മണിക്കൂറിനുളളില്‍ ബീഹാറില്‍ 1,837 പേര്‍ക്ക് കൊവിഡ്

Update: 2020-10-21 01:01 GMT

പട്‌ന: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,837 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവില്‍ 11,060 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്.

ഇതുവരെ സംസ്ഥാനത്ത് 2,06,961 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,94,889 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

സംസ്ഥാനത്ത് ഇതുവരെ 1,011 പേര്‍ കൊവിഡ് മൂലം മരിച്ചുവെന്നാണ് സംസ്ഥാന ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

രാജ്യത്ത് 24 മണിക്കൂറിനുളളില്‍ 46,791 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 587 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 75,97,064 ആയി.

Tags:    

Similar News