പശുകടത്താരോപിച്ച് ഗുജറാത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തത് 1810 പേരെ

Update: 2026-02-27 07:40 GMT

ന്യൂഡല്‍ഹി: പശുകടത്താരോപിച്ച് ഗുജറാത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 629 കേസുകള്‍. പശുകടത്താരോപിച്ച് 1810 പേരെ അറസ്റ്റു ചെയ്തു. ഗുജറാത്ത് നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച കണക്കുകളാണിത്.

എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ ഏകദേശം 54,000 കിലോഗ്രാം ബീഫ് പിടിച്ചെടുത്തുവെന്നും അത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന 433 വാഹനങ്ങള്‍ കണ്ടുകെട്ടിയെന്നും ചോദ്യോത്തര വേളയില്‍ മറുപടി നല്‍കവേ, നിയമ-നീതിന്യായ സഹമന്ത്രി കൗശിക് വെകാരിയ പറഞ്ഞു,

അമ്രേലി ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്ത 12 കേസുകളില്‍ 21 പേര്‍ ശിക്ഷിക്കപ്പെട്ടു. ഇതില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം തടവും 11 പേര്‍ക്ക് 10 വര്‍ഷം കഠിനതടവും മൂന്ന് പേര്‍ക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു. കോടതികള്‍ ആകെ 43 ലക്ഷം രൂപ പിഴയും വിധിച്ചു.

ഇതേ കാലയളവില്‍ മഹിസാഗര്‍ ജില്ലയില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഉദ്യോഗസ്ഥര്‍ 1,940 കിലോഗ്രാം ബീഫ് പിടിച്ചെടുത്തു, ഏകദേശം 10 കന്നുകാലികളെ രക്ഷപ്പെടുത്തി, 28 പേര്‍ക്കെതിരെ കേസെടുത്തു. പതിമൂന്ന് വാഹനങ്ങള്‍ കണ്ടുകെട്ടി.

ജില്ലകളിലുടനീളം കര്‍ശനമായ പ്രോസിക്യൂഷനും നിരീക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട്, നിയമങ്ങള്‍ ഥക്തമാക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍ പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ മുസ് ലിം വിഭാഗത്തെയും ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിട്ടുള്ള സര്‍ക്കാരിന്റെ നീക്കമാണ് ഇതിനുപിന്നിലെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

Tags: