പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു, പതിനെട്ടുകാരന്‍ പിടിയില്‍

Update: 2026-03-25 06:08 GMT

കല്‍പ്പറ്റ: പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ 18കാരന്‍ പിടിയില്‍. തരിയോട് കാവുമന്ദം സ്വദേശി യദുകൃഷ്ണയാണ് അറസ്റ്റിലായത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയും ടെലിഗ്രാം വഴിയും ചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്ന പരാതി ലഭിച്ചതോടെയാണ് സൈബര്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. അച്ഛന്റെ പേരിലുള്ള ഫോണ്‍നമ്പര്‍ ഉപയോഗിച്ചാണ് ഇയാള്‍ അക്കൗണ്ടുകള്‍ തുടങ്ങിയത്.

നേരത്തെയും സമാനമായ കുറ്റത്തിന് ഇയാള്‍ പിടിയിലായിട്ടുണ്ട്. 2025 ഒക്ടോബറില്‍ ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ സൈബര്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ മുണ്ടേരി തിങ്‌സ് എന്ന അക്കൗണ്ട് വഴിയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ താക്കീത് നല്‍കി വിട്ടയക്കുകയായിരുന്നു. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് 2026 മാര്‍ച്ചില്‍ ഇയാള്‍ വീണ്ടും കുറ്റകൃത്യം ആവര്‍ത്തിച്ചത്.

Tags: