17 കാരിയെ പിതാവും സഹോദരനും വെടിവെച്ച് കൊന്നു

Update: 2025-09-29 10:55 GMT

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ പിതാവും പ്രായപൂര്‍ത്തിയാകാത്ത സഹോദരനും വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്നു. 12ാം ക്ലാസ് വിദ്യാര്‍ഥിനിയായ മസ്‌കാന്‍ (17)ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പിതാവ് ജുല്‍ഫാം മകളെ വീടിന്റെ മുകളിലെ നിലയിലേക്ക് കൊണ്ടുപോകുകയും 15 കാരനായ സഹോദരനൊപ്പം ചേര്‍ന്ന് പിസ്റ്റല്‍ ഉപയോഗിച്ച് വെടിവയ്ക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും അറസ്റ്റിലായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച പിസ്റ്റല്‍ പോലിസ് കണ്ടെത്തി.

കുടുംബത്തിന്റെ മാനം കളങ്കപ്പെടുത്തി എന്ന കാരണത്താലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചതായി ജില്ലാ എസ്പി എന്‍ പി സിംഗ് അറിയിച്ചു. മസ്‌കാന്‍ ഒരു ആണ് സുഹൃത്തുമായി മൊബൈല്‍ ഫോണ്‍ വഴി സംസാരിക്കുന്നത് കണ്ടതോടെയാണ് പിതാവ് പ്രകോപിതനായത്. മസ്‌കാന്റെ മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി വിട്ടയച്ചു.



Tags: