കോഴിക്കോട് 15കാരനെ കടലില്‍ കാണാതായി

കൊടുവള്ളി കളരാന്തിരി കണ്ടില്‍ തൊടികയില്‍ മുജീബിന്റെ മകന്‍ അബ്ദുല്‍ അര്‍ഷാദ് (15) ആണ് അപകടത്തില്‍ പെട്ടത്.

Update: 2019-09-11 13:19 GMT

കോഴിക്കോട്: കൂട്ടുകാര്‍ക്കൊപ്പം കോഴിക്കോട് കടലിലിറങ്ങിയ 15കാരനെ കാണാതായി. ബീച്ചില്‍ ലയണ്‍സ് പാര്‍ക്കിനടുത്തുവെച്ച് കടലില്‍ ഇറങ്ങിയ കൊടുവള്ളി കളരാന്തിരി കണ്ടില്‍ തൊടികയില്‍ മുജീബിന്റെ മകന്‍ അബ്ദുല്‍ അര്‍ഷാദ് (15) ആണ് അപകടത്തില്‍ പെട്ടത്.സൈക്കിളില്‍ എത്തിയ 15 അംഗ സംഘത്തില്‍പ്പെട്ട കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കായി മല്‍സ്യത്തൊഴിലാളികളും അഗ്നിശമന സേനയും പോലിസും തിരച്ചില്‍ തുടരുകയാണ്.




Tags: