യുഎസ്സിലെ സ്‌കൂളില്‍ 15 വയസ്സുകാരന്‍ വെടിയുതിര്‍ത്തു; മൂന്ന് മരണം, 8 പേര്‍ക്ക് പരിക്ക്

Update: 2021-12-01 01:34 GMT

വാഷിങ്ടണ്‍: യുഎസ്സ് മിഷിഗണിലെ ഹൈസ്‌കൂളില്‍ 15 വയസ്സുകാരന്‍ 3 പേരെ വെടിവച്ചുകൊന്നു. 8 പേര്‍ക്ക് പരിക്കേറ്റു. ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ വെടിവയ്പുകളിലൊന്നാണ് ഇത്.

സഹപാഠികള്‍ക്കും മറ്റുളളവര്‍ക്കും നേരെ കുട്ടികള്‍ വെടിയുതിര്‍ക്കുന്നതില്‍ യുഎസ് സ്‌കൂളുകള്‍ കുപ്രസിദ്ധമാണ്.

കഴിഞ്ഞ ദിവസത്തെ സംഭവത്തില്‍ ഒരു അധ്യാപികയ്ക്കും പരിക്കേറ്റിട്ടുണ്ട്. സ്‌കൂള്‍ വിട്ട സമയത്താണ് അക്രമി ഇരകള്‍ക്കു നേരെ വെടിയുതിര്‍ത്തത്.

16വയസ്സുളള ആണ്‍കുട്ടിയും 14ഉം 17ഉം വയസ്സുള്ള പെണ്‍കുട്ടികളുമാണ് മരിച്ച മൂന്നുപേര്‍.

പരിക്കേറ്റതില്‍ ആറ് പേരുടെ നില തൃപ്തികരമാണ്. രണ്ട് പേരെ ഓപറേഷന് വിധേയമാക്കുകയാണ്.

അക്രമിയെ ഒക്ലാന്‍ഡ് കൗണ്ടി പോലിസ് അറസ്റ്റ് ചെയ്തു. വെടിവയ്പിനുപയോഗിച്ച തോക്കും കണ്ടെടുത്തു. വെടിവയ്പിനുളള പ്രകോപനം വ്യക്തമല്ല.

അറസ്റ്റ് ചെയ്യുമ്പോള്‍ അക്രമി ശാന്തനായിരുന്നു. മരിച്ച മൂന്ന് പേരും വിദ്യാര്‍ത്ഥികളാണെന്നാണ് വിലയിരുത്തല്‍.

അഞ്ച് മിനിറ്റ് സമയത്തിനുള്ളിലാണ് 15-20 തവണയാണ് വെയുതിര്‍ത്തത്. സംഭവത്തില്‍ പ്രസിഡന്റ് ജൊ ബൈഡന്‍ നടുക്കം പ്രകടിപ്പിച്ചു.

Tags:    

Similar News