സംസ്ഥാനത്ത് ഇന്ന് 1,417 പേര്‍ക്ക് കൊവിഡ്; ഉറവിടം അറിയാത്ത 105 കേസുകള്‍

Update: 2020-08-11 13:26 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,417 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 1,242 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 105 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 1426 പേര്‍ രോഗമുക്തരായി.

ഇന്ന് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 297

മലപ്പുറം 242

കോഴിക്കോട് 158

കാസര്‍കോഡ് 147

ആലപ്പുഴ 146

പാലക്കാട് 141

എറണാകുളം 133

തൃശ്ശൂര്‍ 32

കണ്ണൂര്‍ 30

കൊല്ലം 25

കോട്ടയം 24

പത്തനംതിട്ട 20

വയനാട് 18

ഇടുക്കി 4

സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം സ്വദേശി വര്‍ക്കല ചെല്ലയ്യ (68 ), കണ്ണൂര്‍ കോളയാട് സ്വദേശി കുംഭ മാറാടി(75), എറണാകുളം ചെല്ലാനത്ത് റീത്ത ചാള്‍സ്(87), വെള്ളനാട് പ്രേമ(52), തിരുവനന്തപുരം വലിയ തുറ മണിയന്‍(80) എന്നിവരാണ് മരിച്ചത്.  

Tags:    

Similar News