ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ വിഷമത്തില്‍ 14 വയസുകാരി ജീവനൊടുക്കി

Update: 2025-11-23 08:36 GMT

മുംബൈ: മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി നല്‍കാത്തതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

എട്ടാം ക്ലാസുകാരി ഗെയിം കളിക്കാന്‍ മാതാപിതാക്കളോട് ഒരു ഫോണ്‍ വാങ്ങിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അവര്‍ അത് വിസമ്മതിച്ചു. ഇതില്‍ മനംനൊന്ത് വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. അമ്മയും സഹോദരിയും വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സംഭവത്തില്‍ പോലിസ് കേസെടുത്തു.

Tags: