തീപിടിച്ച കപ്പലില്‍ നിന്നും 13 ഇന്ത്യക്കാരെ രക്ഷിച്ചു

തീപിടിച്ച ഉടനെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കാതെ അഗ്‌നിശമന സേനാ ജീവനക്കാര്‍ രക്ഷപ്പെടുത്തുകായിരുന്നുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി കേണല്‍ സാമി അല്‍ നഖ്ബി അറിയിച്ചു.

Update: 2019-05-08 17:50 GMT
ഷാര്‍ജ: തീപിടിച്ച ചരക്ക് കപ്പലില്‍ നിന്നും 13 ഇന്ത്യന്‍ ജീവനക്കാരെ രക്ഷപ്പെടുത്തി. 6000 ഗ്യാലണ്‍ ഇന്ധനവും 120 വാഹനങ്ങളും 300 ടയറുകളും നിറഞ്ഞ കപ്പലിനാണ് ഷാര്‍ജ ഖാലിദ് പോര്‍ട്ടില്‍ തീപിടിച്ചത്. തീപിടിച്ച ഉടനെ ജീവനക്കാര്‍ക്ക് ആര്‍ക്കും പരിക്കേല്‍ക്കാതെ അഗ്‌നിശമന സേനാ ജീവനക്കാര്‍ രക്ഷപ്പെടുത്തുകായിരുന്നുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് വിഭാഗം മേധാവി കേണല്‍ സാമി അല്‍ നഖ്ബി അറിയിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ അന്യേഷണത്തിനായി ഷാര്‍ജ പോലിസിന്റെ ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.




Tags:    

Similar News