12 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

Update: 2022-02-13 12:57 GMT

രാമേശ്വരം; സമുദ്രാതിര്‍ത്തി ലംഘിച്ച 12 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ നേവിയുടെ പിടിയിലായി. രണ്ട് ബോട്ടുകളും കസ്റ്റഡിയിലെടുത്തു. പാക്ക് കടലിടുക്കില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം 549 ബോട്ടുകളാണ് രാമേശ്വരത്തുനിന്ന് കടലില്‍ മല്‍സ്യബന്ധനത്തിന് പോയത്. ധനുഷ്‌കോടിക്കും കച്ചദ്വീപിനും ഇടയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ കസ്റ്റഡിയിലായതെന്ന് രാമേശ്വരം ഫിഷര്‍മന്‍ അസോസിയേഷന്‍ ഭാരവാഹി എന്‍ ദേവദാസ് പറഞ്ഞു.

ഡിഎന്‍10 ബോട്ടിലുണ്ടായിരുന്ന കെ പതാലം, എ നെപ്പോളിയന്‍, പി ജെറോമിയാസ്. എ സേവ്യര്‍, എല്‍ ജെയിംസ്, എം റബിന്‍, പി മുനേശ്വരന്‍, എം രഞ്ജിത്ത്കുമാര്‍, ആര്‍ രമേശ്, വി ജോതിമുത്തു, എന്‍ മുനിയസാമി, എസ് ആരോക്കിയദാസ് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

കസ്റ്റഡിയിലെടുത്തവരെ തലൈമനാര്‍ നേവല്‍ ബേസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അവരുടെ ബോട്ടുകളും അവിടെ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    

Similar News