മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുളളില്‍ 11,088 കൊവിഡ് രോഗികള്‍; മരണനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളില്‍

Update: 2020-08-11 18:06 GMT

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,088 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ സമയത്തിനുള്ളില്‍ 256 പേര്‍ മരിച്ചു.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തെ മരണനിരക്ക് 3.42 ശതമാനമാണ്. ദേശീയ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ് ഇത്. ദേശീയ ശരാശരി 1.99 ശതമാനമാണ്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,35,601ആണ്. ഇതില്‍ 1,48,553 പേരാണ് നിവലില്‍ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ആരെ മരിച്ചവരുടെ എണ്ണം 18,306 ആയി.

മുംബൈയില്‍ മാത്രം ഇന്ന് 917 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ മരിക്കുകയും ചെയ്തു.

മുംബൈ നഗരത്തില്‍ 1,25,239 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 99,147 പേര്‍ രോഗമുക്തരായി. 18,905 പേര്‍ ചികില്‍സയില്‍ കഴിയുന്നു. 6,809 പേര്‍ മരിച്ചു. 

Tags:    

Similar News