ഇറാനിലെ മഹല്ലത്ത് നഗരത്തിലുണ്ടായ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു

Update: 2026-03-31 07:45 GMT

തെഹ്‌റാന്‍: ഇറാനിലെ മര്‍കാസി പ്രവിശ്യയിലെ മഹല്ലത്ത് നഗരത്തില്‍ നടന്ന ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ ജസീറയുടെ റിപോര്‍ട്ട് പ്രകാരം ആക്രമണം നേരിട്ട് ജനവാസ മേഖലകളെ ലക്ഷ്യം വച്ചായിരുന്നു.

നഗരത്തിലെ മൂന്ന് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ പ്രൊജക്ടൈലുകള്‍ പതിച്ചതായും ഇത് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയതായും റിപോര്‍ട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹല്ലത്തിന് പുറമേ, തെഹ്റാനിലെയും ഇസ്ഫഹാനിലെയും നിരവധി പ്രദേശങ്ങളിലും ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Tags: