നാദാപുരത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി; അഞ്ചുപേര്‍ക്കെതിരേ കേസ്

Update: 2025-10-09 07:20 GMT

കോഴിക്കോട്: നാദാപുരത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരേ കേസെടുത്ത് പോലിസ്. ബസ് ജീവനക്കാരടക്കമുള്ളവരാണ് കുട്ടിയെ പീഡിപ്പിച്ചിരിക്കുന്നത്

കുട്ടിയെ പലരും പല സമയങ്ങളിലായാണ് പീഡിപ്പിച്ചിരിക്കുന്നത് എന്ന മൊഴി പോലിസിനു ലഭിച്ചു. കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് ഇവര്‍ പീഡിപ്പിച്ചത്. സ്‌കൂളിലെ കൗണ്‍സിലിങിനിടെയാണ് പീഡനത്തിനിരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. അധികം വൈകാതെ സംഭവത്തില്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരം.

Tags: