കാസര്‍കോട് 10ാം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു

Update: 2023-01-26 01:49 GMT

കാസര്‍കോട്: പള്ളിക്കരയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. പൂച്ചക്കാട് സ്വദേശിയായ സുബൈറിന്റെ മകന്‍ മുഹമ്മദ് ഷഹീന്‍(15) ആണ് മരിച്ചത്. പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കുളിലെ വിദ്യാര്‍ഥിയായ ഷഹീന്‍, അസുഖബാധിതനെന്ന് പറഞ്ഞ് ക്ലാസില്‍ നിന്ന് നേരത്തെ ഇറങ്ങി വീട്ടിലേക്ക് പോയതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

Tags:    

Similar News