ആന്ധ്രയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം

Update: 2022-10-09 11:17 GMT

അമരാവതി: ആന്ധ്രാപ്രദേശില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്ലൂരി സീതാരാമ രാജു (എഎസ്ആര്‍) ജില്ലയിലെ വനജങ്കിയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. യാത്രയ്ക്കിടെ നിയന്ത്രണം വിട്ട ബസ് കുന്നിന്‍ മുകളില്‍ നിന്നും താഴേക്ക് മറിയുകയായിരുന്നു.

വിശാഖപട്ടണത്തു നിന്നും പദേരുവിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ യാത്രക്കാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

Tags: