നിയമസഭ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ബംഗാളില്‍ ത്രിണമൂലിന് മുന്‍തൂക്കം, ഉത്തരാഖണ്ഡില്‍ ബിജെപി

ബംഗാളില്‍ മൂന്ന് നിയമസഭാ സീറ്റിലേക്കും ഉത്തരാഖണ്ഡില്‍ ഒരു സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

Update: 2019-11-28 05:36 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും ഉത്തരാഖണ്ഡിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ബംഗാളില്‍ മൂന്ന് നിയമസഭാ സീറ്റിലേക്കും ഉത്തരാഖണ്ഡില്‍ ഒരു സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണല്‍ 5 മണിയോടെ പൂര്‍ത്തിയാവും.

പശ്ചിമ ബംഗാളിലെ കരിംപൂര്‍, ഖരക്ക്പൂര്‍ സദാര്‍, കാളിഗഞ്ച് നിയമസഭാ സീറ്റിലും ഉത്തരാഖണ്ഡിലെ പിതോറഗര്‍ സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.

പശ്ചിമബംഗാളില്‍ 75.34 ശതമാനം വരുന്ന 7 ലക്ഷത്തോളം പേരാണ് ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍ 47 ശതമാനം വേട്ടും രോഖപ്പെടുത്തി. 145 പോളിങ് സ്‌റ്റേഷനുകളിലായി 105700 വോട്ടര്‍മാരാണ് പിതോരഗര്‍ മണ്ഡലത്തിലുള്ളത്.

നിലവിലുളള ട്രന്റ് അനുസരിച്ച് കരിംപൂര്‍, ഖരക്പൂര്‍ സദാര്‍ മണ്ഡലങ്ങളില്‍ ത്രിണമൂലാണ് മുന്നില്‍ നില്‍ക്കുന്നത്. ഉത്തരാഖണ്ഡില്‍ ബിജെപിക്കാണ് മുന്‍തൂക്കം.

പശ്ചിമ ബംഗാളില്‍ ത്രിണമൂലിനും ബിജെപിക്കും 2021 തിരഞ്ഞെടുപ്പിന്റെ ലിറ്റ്‌മെസ് ടെസ്റ്റായാണ് ഈ ഉപതിരഞ്ഞെടുപ്പ് കണക്കാക്കുന്നത്. കോണ്‍ഗ്രസ്സും സിപിഎമ്മും യോജിച്ചാണ് ഇത്തവണ ഉപതിരഞ്ഞെടുപ്പനെ നേരിട്ടത്.  

Tags:    

Similar News