ഗവര്‍ണറുടേത് വെറും ആലങ്കാരിക പദവി; ഗവര്‍ണറെ സംവാദത്തിന് വെല്ലുവിളിച്ച് കപില്‍ സിബല്‍

തന്നോട് ആലോചിക്കാതെയാണ് കേരളം പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രിം കോടതിയെ സമീപിച്ചതെന്ന് കേരള ഗവര്‍ണര്‍ പറഞ്ഞിരുന്നു.

Update: 2020-01-18 08:16 GMT

പെരിന്തല്‍മണ്ണ: പൗരത്വ ഭേദഗതി നിയമത്തില്‍ കേരള ഗവര്‍ണറെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജ് വാര്‍ഷിക യോഗത്തിലാണ് കപില്‍ സിബല്‍ കേരള ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതികരിച്ചത്. സര്‍ക്കാര്‍ ജനങ്ങളെ കേള്‍ക്കാന്‍ സന്നദ്ധമാവണം. രാജ്യം ഭരിക്കുന്നത് ജനങ്ങളെ കേള്‍ക്കാത്ത സര്‍ക്കാരാണ്. സര്‍വകലാശാലകള്‍ സ്വതന്ത്രമാവണം. ആദ്യം സര്‍വകലാശാലകളെ ആക്രമിക്കുക എന്നത് ഹിറ്റ്‌ലറുടെ തന്ത്രമാണ്. അതാണ് ഡല്‍ഹിയില്‍ നടപ്പിലാക്കുന്നത്. സര്‍ക്കാര്‍ ജനങ്ങളെ കേള്‍ക്കുന്നില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു.

മന്ത്രിസഭയുടെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പദവിയാണ് ഗവര്‍ണറുടേത്. അദേഹം ഭരണഘടന വായിക്കുകയാണ് വേണ്ടത്. ഗവര്‍ണര്‍ നിയമത്തിനതീതനല്ല. അത് ആലങ്കാരിക പദവിയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. തന്നോട് ആലോചിക്കാതെയാണ് കേരളം പൗരത്വ ഭേദഗതി നിയമത്തിനെതിരേ സുപ്രിം കോടതിയെ സമീപിച്ചതെന്ന് കേരള ഗവര്‍ണര്‍ പറഞ്ഞിരുന്നു. 

Tags:    

Similar News