തിരുവനന്തപുരം പിഎംജിയില്‍ ഒരു വീട്ടില്‍ തീപിടുത്തം; ഒരു മൃതദേഹം കണ്ടെത്തി

ഇന്നലെ രാത്രി ഒമ്പതിനാണ് തീപിടുത്തം അയല്‍വാസികളുടെ ശ്രദ്ധയില്‍ പെടുന്നത്.

Update: 2019-11-28 02:23 GMT

തിരുവനന്തപുരം: തിരുവനന്തപുരം പിഎംജിയില്‍ ഒരു വീട്ടില്‍ തീപിടുത്തം. ഇരുനില വീടിന്റെ രണ്ട് മുറികളിലാണ് തീപിടുത്തം ഉണ്ടായിട്ടുള്ളത്. തീപിടിച്ച മുറിയില്‍ നിന്ന് ഒരു മൃതദേഹം കണ്ടെത്തി.

ഇന്നലെ രാത്രി ഒമ്പതിനാണ് തീപിടുത്തം അയല്‍വാസികളുടെ ശ്രദ്ധയില്‍ പെടുന്നത്. തീപിടിച്ച് ജനല്‍ചില്ലുകള്‍ തകര്‍ന്ന ശബ്ദം കേട്ട് സ്ഥലത്തെത്തിയ സമീപവാസികള്‍ പോലിസിനെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘം താമസിയാതെ തീയണച്ച് അകത്ത് കയറി. അപ്പോഴാണ് മൃതദേഹം കണ്ടത്.

നിലവില്‍ ഈ വീട്ടിലെ താമസക്കാരെ കുറിച്ച് അയല്‍വാസികള്‍ക്കും വലിയ ധാരണയില്ല. കെഎസ്ഇബിയിലെ ഒരു റിട്ട. ഉദ്യോസ്ഥലും ഭാര്യയുമായിരുന്നു കുറച്ചുകാലം മുമ്പ് താമസിച്ചിരുന്നത്. അവര്‍ താമസം മാറിപ്പോയോ എന്ന കാര്യത്തില്‍ ഉറപ്പില്ല. വീടിന്റെ ഉടമ വിദേശത്താണ്. അദ്ദേഹം മറ്റൊരാള്‍ക്ക് വാടകക്ക് കൊടുത്തിരിക്കുകയായിരുന്നു.

കണ്ടെത്തിയ മൃതദേഹം സ്ത്രീയുടെയാണോ പുരുഷന്റെയാണോ എന്നും തിരിച്ചറിഞ്ഞിട്ടില്ല. 

Tags:    

Similar News