ക്രിസ്മസ് അവധിക്ക് ദുബായിയിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു

അവധിയില്‍ മാതാപിതാക്കളെ കാണാനും പരസ്പരം ഒത്തുകൂടാനുമായിരുന്നു ഇരുവരും ദുബായിയിലെത്തിയത്. ഇരുവരും സംഭവ സ്ഥലുത്തുവെച്ച് തന്നെ മരിച്ചു.

Update: 2019-12-26 01:33 GMT

ദുബായ്: ക്രിസ് മസ് അവധിയാഘോഷത്തിന് ദുബായിയിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ നമ്പ്യാര്‍ (21), സുഹൃത്ത് രോഹിത് കൃഷ്ണകുമാര്‍(19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടടുത്തായിരുന്നു അപകടം. ഇരുവരും ഡിപിഎസ് ദുബായിയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. രോഹിതിനെ വീട്ടില്‍ കൊണ്ടുപോയി വിടുന്നതിനിടെയായിരുന്നു അപകടം.

അവധിയില്‍ മാതാപിതാക്കളെ കാണാനും പരസ്പരം ഒത്തുകൂടാനുമായിരുന്നു ഇരുവരും ദുബായിയിലെത്തിയത്. ഇരുവരും സംഭവ സ്ഥലുത്തുവെച്ച് തന്നെ മരിച്ചു. തിരുവനന്തപുരം കുറവന്‍കോണം സ്വദേശികളായ ആനന്ദ്കുമാര്‍രാജശ്രീ പ്രസാദ് എന്നിവരുടെ മകനാണ് ശരത് കുമാര്‍.




Tags: