ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക-സ്ഥാപക ദിനത്തില്‍ പൗരത്വ ബില്ലിനെതിരേ കോണ്‍ഗ്രസ്സിന്റെ രാജ്യവ്യാപക പ്രതിഷേധം

സ്ഥാപക ദിനത്തിലെ രാജ്യത്താകമാനം നടക്കുന്ന വിവിധ പരിപാടികള്‍ പൗരത്വ ഭേദഗതി നിയമപ്രക്ഷോഭത്തെ ബലപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

Update: 2019-12-28 02:25 GMT

ന്യൂഡല്‍ഹി: സ്ഥാപക ദിനത്തെ പ്രതിഷേധത്തിന്റെ ദിനമാക്കി മാറ്റാനുറച്ച് കോണ്‍ഗ്രസ്. 134 ാം സ്ഥാപക ദിനമായ ഇന്ന് ശനിയാഴ്ച രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധ റാലികള്‍ നടത്തും. ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്നതാണ് പൊതു മുദ്രാവാക്യം.

പരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തും. മുന്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി അസമിലെ ഗുവാഹത്തിയില്‍ റാലിയെ അഭിസംബോധന ചെയ്യും. പൗരത്വ ഭേദഗതി നിയമമായിരിക്കും പ്രതിഷേധങ്ങളുടെ മുഖ്യപ്രമേയം.

പ്രിയങ്ക ഗാന്ധി വദ്ര ലഖ്‌നോവിലായിരിക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണുക. യുപി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ പ്രിയങ്ക പങ്കെടുക്കും.

അനുഷ്ഠാനപരമായ കൊടി ഉയര്‍ത്തലിനുപരി ഇത്തവണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ രാജ്യത്താകമാനം മാര്‍ച്ചുകള്‍ സംഘടിപ്പിക്കുമെന്നും കെ സി വേണുഗോപാല്‍ പ്രസ്താവനയില്‍ പറഞ്ഞു.

സ്ഥാപക ദിനത്തിലെ രാജ്യത്താകമാനം നടക്കുന്ന വിവിധ പരിപാടികള്‍ പൗരത്വ ഭേദഗതി നിയമപ്രക്ഷോഭത്തെ ബലപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.




Tags:    

Similar News