നടക്കാനിറങ്ങിയ ബിജെപി നേതാവ് പാടത്ത് കൊല്ലപ്പെട്ട നിലയില്‍
ബലേവാഡി മണ്ഡലം പ്രസിഡന്റ് മനോജ് താക്കറെയാണ് വര്‍ല പോലിസ് സ്റ്റേഷന് പരിധിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഭര്‍വാനി(മധ്യപ്രദേശ്): മധ്യപ്രദേശിലെ ഭര്വാനിയില് ബിജെപി പ്രാദേശിക നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ബലേവാഡി മണ്ഡലം പ്രസിഡന്റ് മനോജ് താക്കറെയാണ് വര്‍ല പോലിസ് സ്റ്റേഷന് പരിധിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പതിവു പോലെ രാവിലെ അഞ്ചിന് നടക്കാനിറങ്ങിയ് മനോജ് താഖറെ തിരികെ എത്താതിനെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയപ്പോള്‍ റോഡരികില്‍ നിന്നും ഇദ്ദേഹത്തിന്റെ മഫഌറും തൊപ്പിയും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. രക്തം പുരണ്ട ഒരു കല്ലും മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ നിയമത്തിന് മുന്നിലെത്തിക്കുമെന്നും പോലിസ് പറഞ്ഞു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ് താക്കറെ.