എം നാഗേശ്വര്‍ റാവുവിന്റെ നിയമനത്തിനെതിരേ സുപ്രിംകോടതിയില്‍ ഹരജി

മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന ഒരു സര്‍ക്കാരിത സംഘടനയാണ് ഹരജി ഫയല്‍ ചെയ്തത്

Update: 2019-01-14 15:00 GMT
ന്യൂഡല്‍ഹി: എം നാഗേശ്വര്‍ റാവുവിന്റെ ഇടക്കാല സിബിഐ ഡയറക്ടര്‍ നിയമനം ചോദ്യം ചെയ്തു സുപ്രിംകോടതിയില്‍ ഹരജി. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മുഖേന ഒരു സര്‍ക്കാരിത സംഘടനയാണ് ഹരജി ഫയല്‍ ചെയ്തത്. ആക്റ്റിങ് സിബിഐ ചീഫായി റാവുവിനെ തുടരാന്‍ അനുവദിച്ചു കൊണ്ടുള്ള ജനുവരി പത്തിലെ കാബിനറ്റിന്റെ നിയമന കമ്മിറ്റി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തത്. 1964ലെ ഡല്‍ഹി സ്‌പെഷ്യല്‍ പോലിസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ സെക്ഷന്‍ 4 എ ഭേദഗതി ചെയ്തുകൊണ്ടുള്ള 2013ലെ ലോക്പാല്‍ ആന്റ് ലോകായുക്ത നിയമപ്രകാരം സ്ഥിരം സിബിഐ ഡയറക്ടറെ നിയമിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സെലക്ഷന്‍ സമിതി മുന്‍ സിബിഐ മേധാവി അലോക് വര്‍മയെ പദവിയില്‍നിന്ന് നീക്കം ചെയ്തതിനെതുടര്‍ന്നാണ് റാവുവിനെ രണ്ടാമതും ഇടക്കാല ഡയറക്ടറാക്കി നിയമിച്ചത്.
Tags:    

Similar News