കൊവിഡ് 19: മലപ്പുറം ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1,94,119 ഭക്ഷ്യോത്പന്ന കിറ്റുകള്‍

Update: 2020-04-29 12:03 GMT

മലപ്പുറം: കൊവിഡ് 19 ന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഇതുവരെ 1,94,119 അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യോത്പന്ന കിറ്റുകള്‍ വിതരണം ചെയ്തായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ഏപ്രില്‍ 29 ന് 3,183 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ഏഴു താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ സെല്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു.

ആദ്യഘട്ടത്തില്‍ കിറ്റുകള്‍ നല്‍കിയ തൊഴിലാളികള്‍ക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും തുടര്‍ഘട്ടങ്ങളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. താലൂക്ക് തലത്തില്‍ ഇന്നലെ വിതരണം ചെയ്ത കിറ്റുകളുടെ എണ്ണം ഇങ്ങനെ:

രണ്ടാം ഘട്ടം നിലമ്പൂര്‍ 465, മൂന്നാം ഘട്ടം പെരിന്തല്‍മണ്ണ 310, നാലാം ഘട്ടം കൊണ്ടോട്ടി 800, തിരൂര്‍ 824, പൊന്നാനി 784. 

Tags: