നടന്‍ ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ

പ്രമുഖ മലയാള താരം ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു.

Update: 2021-09-27 20:18 GMT

ദുബയ്: പ്രമുഖ മലയാള താരം ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു. 10 വര്‍ഷം ദൈര്‍ഘ്യമുള്ള വിസ ദുബയ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിലാണ് ആസിഫ് അലിയും കുടുംബവും ഗോള്‍ഡന്‍ വിസ ഏറ്റ് വാങ്ങിയത്. നേരെത്തെ മമ്മുട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ രംഗത്ത് കഴിവ് തെളിയിച്ച കലാകാരന്‍മാര്‍ക്കും മറ്റു പ്രൊഫഷലുകള്‍ക്കുമാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിക്കുന്നത്. കേരളം വിട്ടാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട നഗരം ദുബയ് ആണന്നും ആസിഫ് അലി പറഞ്ഞു.

Tags:    

Similar News