ബാലസാഹിത്യങ്ങള്‍ കുട്ടികളില്‍ കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നു. അംബിക ആനന്ദ്

ബാലസാഹിത്യങ്ങളിലൂടെ ആഗോള വിഷയങ്ങളിലും പരിസ്ഥിതി കാര്യങ്ങളിലും കുട്ടികളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ലോക പ്രശസ്ഥ ബാലസാഹിത്യകാരിയും പരിസ്ഥിതി വിദഗ്ദ്ധയുമായ അംബിക ആനന്ദ് വ്യക്തമാക്കി.

Update: 2021-05-30 16:52 GMT

ഷാര്‍ജ: ബാലസാഹിത്യങ്ങളിലൂടെ ആഗോള വിഷയങ്ങളിലും പരിസ്ഥിതി കാര്യങ്ങളിലും കുട്ടികളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ലോക പ്രശസ്ഥ ബാലസാഹിത്യകാരിയും പരിസ്ഥിതി വിദഗ്ദ്ധയുമായ അംബിക ആനന്ദ് വ്യക്തമാക്കി. 12 മത് ഷാര്‍ജ റീഡിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് അല്‍ സഫ ആര്‍ട്ട് ആന്റ് ഡിസൈന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു. ഏത് സംസ്‌ക്കാരവും കഥകളിലൂടെ കുട്ടികളിലൂടെ പരിചയപ്പെടുത്താന്‍ കഴിയും. നല്ല കഥ കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും ആകര്‍ഷിക്കും. ഇംഗ്ലീഷ് പുസ്തകങ്ങളുടെ പരിഭാഷ ഏകപക്ഷീയമാകരുത്. മറിച്ചും ഉണ്ടായിരിക്കുമ്പോഴാണ് കൂടുതല്‍ ആളുകളിലേക്ക് നല്ല സാഹിത്യങ്ങള്‍ എത്തുന്നതും ഒളിഞ്ഞിരിക്കുന്ന സംസ്‌ക്കാരങ്ങള്‍ പരിചയപ്പെടുത്താനും കഴിയുക. ഇന്നത്തെ തലമുറ മുന്‍ തലമുറകളില്‍ നിന്ന് വ്യത്യസ്ഥമായി ചിന്തിക്കുന്നതിനാല്‍ ബാലസാഹിത്യങ്ങള്‍ തുടര്‍ച്ചായി വികസിച്ച് കൊണ്ടിരിക്കുകയാണ്. ഇന്നത്തെ യുവതമുറകള്‍ക്കിടയില്‍ പരമ്പരാഗത കഥകള്‍ സ്വാധീനം ചെലുത്തുന്നില്ല. ചടങ്ങില്‍ സ്വദേശി എഴുത്തുകാരി ഫാത്തിമ സുല്‍ത്താന്‍, ഇമാന്‍ യൂസുഫ് എന്നിവരും സംബന്ധിച്ചു.

Tags:    

Similar News