കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയേക്കും

ജനിതക മാറ്റം സംഭവിച്ച കോവിഡ്-19 വ്യാപനം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയേക്കും.

Update: 2021-04-24 10:12 GMT

ദുബയ്: ജനിതക മാറ്റം സംഭവിച്ച കോവിഡ്-19 വ്യാപനം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍ ഏര്‍പ്പെടുത്തിയേക്കും. കുവൈത്തിന് ശേഷം ഇറാന്‍ ആണ് അവസാനമായി യാത്ര നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച അര്‍ദ്ധ രാത്രി മുതലാണ് ഇറാന്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, ആസ്‌ത്രേലിയ, യുഎസ്്, യുകെ, കാനഡ, സിംഗപ്പൂര്‍, ഹോംങ്കോങ്ക്്, ഫ്രാന്‍സ്, ഇന്തോനേസ്യ എന്നീ രാജ്യങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മറ്റു രാജ്യങ്ങള്‍. ഇന്ന് അര്‍ദ്ധ രാത്രിയോടെ യുഎഇയിലേക്ക് വിലക്ക് നിലവില്‍ വരുന്ന സാഹചര്യത്തില്‍ യുഎഇയിലേക്ക് തിരിച്ച് വരാനായി വിമാന സീറ്റ് ലഭിക്കുന്നതിനായി വിമാന കമ്പനികള്‍ കൊള്ള ലാഭം കൊയ്യുകയാണ്.

Tags:    

Similar News