കുവൈത്തിലെ പ്രവേശന വിലക്ക് നീട്ടി യുഎഇയില്‍ കുടുങ്ങിയവര്‍ ധര്‍മ്മ സങ്കടത്തില്‍

കൂവൈത്തിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ധര്‍മ്മ സങ്കടത്തിലായി. ഈ മാസം ഫിബ്രുവരി 7 നാണ് കുവൈത്തിലേക്ക് രണ്ട് ആഴ്ച പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Update: 2021-02-22 03:34 GMT


ദുബയ്: കൂവൈത്തിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ധര്‍മ്മ സങ്കടത്തിലായി. ഈ മാസം ഫിബ്രുവരി 7 നാണ് കുവൈത്തിലേക്ക് രണ്ട് ആഴ്ച പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യയില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിലക്കുണ്ടായിരുന്നതിനാല്‍ യുഎഇയില്‍ രണ്ടാഴ്ച താമസിച്ചാണ് മലയാളികളടക്കമുള്ള പ്രവാസികള്‍ കുവൈത്തിലേക്ക് പോയിരുന്നത്. കുവൈത്തിലുള്ള പ്രവാസികളുടെ രക്ഷിതാക്കളോ മക്കളോ അവരെ അനുഗമിക്കുന്ന ആയമാര്‍, മെഡിക്കല്‍ ജീവനക്കാര്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്. വിലക്ക് നീട്ടിയതോടെ പകുതിയോളം പേര്‍ നാട്ടിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നത്. അതേ സമയം പകുതിയോളം പേര്‍ ഇപ്പോള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെ കുറച്ച് കൂടി ദിവസം താമസിച്ച് യാത്ര വിലക്കില്‍ ഇളവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്. പ്രവേശനം ലഭിക്കുന്ന യാത്രക്കാര്‍ കുവൈത്തിലെ ഹോട്ടലുകളില്‍ 7 ദിവസവും അതിന് ശേഷം 7 ദിവസം വീടുകളിലും ക്വോറന്റയിനില്‍ കഴിയണം. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13 മുതലാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക്് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

Tags:    

Similar News