എസ് വൈ എഫ് ഈദ് കാംപയ്ന്‍ സമാപിച്ചു

Update: 2020-08-06 13:33 GMT

മലപ്പുറം: വിശുദ്ധ ബലി പെരിന്നാളിന്റെ ഭാഗമായി 'മില്ലത്ത അബീകും ഇബ്‌റാഹീം, എന്ന പ്രമേയത്തില്‍ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷന്‍ (എസ് വൈ എഫ്) സംഘടിപ്പിച്ച ഈദ് ഓണ്‍ലൈന്‍ കാംപയ്ന്‍ സമാപിച്ചു. സമാപന സംഗമം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അല്‍ ജലാലി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മൗലാനാ സമദ് മൗലവി മണ്ണാര്‍മല സമാപന സന്ദേശം നല്‍കി. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ. പി. അശ്‌റഫ് ബാഖവി ആമുഖപ്രസംഗം നടത്തി. കാംപയിനിന്റെ ഭാഗമായി ബലിപെരുന്നാള്‍ സുദിനത്തില്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി മൗലാനാ എ നജീബ് മൗലവി, എസ് വൈ എഫ് കേന്ദ്രസമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടക്കല്‍ എന്നിവര്‍ ഈദ് സന്ദേശം നടത്തി. പ്രതിദിന പ്രഭാഷണ പരമ്പരയില്‍ അഹ് മദ് ബാഖവി അരൂര്‍, എ.എന്‍ സിറാജുദ്ദീന്‍ മൗലവി, മുജീബ് വഹബി നാദാപുരം, ബശീര്‍ വഹബി അടിമാലി, അശ്‌റഫ് ബാഖവി ഒടിയ പാറ തുടങ്ങിയ പ്രമുഖ പ്രഭാഷകര്‍ പങ്കെടുത്തു. പ്രമേയത്തെ ആസ്പദമാക്കി നടത്തിയ പ്രബന്ധരചനാ മല്‍സരത്തില്‍ അഫ്‌സല്‍ റഹ് മാന്‍ മരുത, സല്‍മാനുല്‍ ഫാരിസി കാവനൂര്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളും പ്രഭാഷണങ്ങളെ ആസ്പദമാക്കി നടത്തിയ ക്വിസ്സ് മല്‍സരത്തില്‍ സുമയ്യ സുല്‍ത്താന നാദാപുരം ഒന്നാം സ്ഥാനവും അബ്ദുല്‍ മാജിദ് വാളാട് രണ്ടാം സ്ഥാനവും ജഅഫര്‍ എളയടം മൂന്നാം സ്ഥാനവും നേടി. കേന്ദ്രസമിതി കണ്‍വീനര്‍ ഉസ്താദ് അലി അക്ബര്‍ മൗലവി വിജയികളെ പ്രഖ്യാപിച്ചു.

സ്‌റ്റേറ്റു ഭാരവാഹികളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി, ബശീര്‍ ഫൈസി ചെറുകുന്ന്, അന്‍വര്‍ വഹബി തിരുവനന്തപുരം, അബൂഹനീഫ മുഈനി ചെങ്ങര പി എസ് അബ്ബാസ് പാലക്കാട്, ഖമറുദ്ദീന്‍ വഹബി ചെറുതുരുത്തി, മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര എന്നിവര്‍ പ്രസംഗിച്ചു. 

Similar News