കുതിരക്കച്ചവട ആരോപണങ്ങളെ ശരിവച്ചുകൊണ്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു

Update: 2020-03-06 01:11 GMT

ഭോപ്പാല്‍: കമല്‍ നാഥ് സര്‍ക്കാരിന് ഭീഷണി ഉയര്‍ത്തിക്കൊണ്ട് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു. ഹര്‍ദീപ് സിങ് ഡാങ് ആണ് രാജിവച്ചത്. കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബിജെപിയുടെ ശ്രമങ്ങളെ തുടര്‍ന്ന്‌ ആദ്യം രാജിവയ്ക്കുന്ന എംഎല്‍എ ആണ് ഹര്‍ദീപ്. ബിജെപി ഹര്‍ദീപിനെ അടക്കം നിരവധി പേരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 

കോണ്‍ഗ്രസ് എംഎല്‍എമാരെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന അഭ്യൂഹം തുടരുകയാണ്. ചില എംഎഎമാര്‍ ഭോപ്പാലിലും മറ്റു ചിലര്‍ ബംഗളൂരുവിലുമാണെന്നാണ് കരുതുന്നത്. ഇടഞ്ഞു നിര്‍ക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. പക്ഷേ, പലരുടെയും ഫോണുകള്‍ സ്വച്ച് ഓഫ് ആണ്. ചൊവ്വാഴ്ചയാണ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ എത്തിയത്.

എംഎല്‍എമാരെ  പണം കൊടുത്ത് പാട്ടിലാക്കി കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപ  ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് നേരത്തെ ആരോപിച്ചിരുന്നു.  

സുവസ്ര നിയോജകമണ്ഡലത്തിലെ എംഎല്‍എയാണ്‌ സര്‍ദീപ് സിങ്. ഹര്‍ദീപിന്റെ രാജിയോടെ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി തുലാസിലായിരിക്കുകയാണ്. കൂടുതല്‍ എംഎല്‍എമാര്‍ കളം വിട്ടു പോകാനുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 

Tags:    

Similar News