അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ ഉഴപ്പനായിരുന്നു: വിഭജന പരാമര്‍ശത്തില്‍ മറുപടിയുമായി ശശി തരൂര്‍

അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ തീരെ ശ്രദ്ധിച്ച് കാണില്ല. മഹാ ഉഴപ്പനായിരുന്നുവെന്നാണ് തോന്നുന്നതെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

Update: 2019-12-10 18:25 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - ബിജെപി വാക് പോര്.മതത്തിന്റെ പേരില്‍ രാജ്യത്തെ ആദ്യമായി വിഭജിച്ചത് കോണ്‍ഗ്രസാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ വിഭജനം അനുവദിച്ചിട്ടില്ലെങ്കില്‍ പൗരത്വ ബില്ലിന്റെ ആവശ്യം വരില്ലായിരുന്നുവെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് ചുട്ട മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. അമിത് ഷാ ചരിത്ര പഠന ക്ലാസില്‍ തീരെ ശ്രദ്ധിച്ച് കാണില്ല. മഹാ ഉഴപ്പനായിരുന്നുവെന്നാണ് തോന്നുന്നതെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

ലോക മത ദേശീയ സമ്മേളനത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാദേശിക പാര്‍ട്ടികളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് രാജ്യം വേണമെന്ന വാദം ആദ്യം ഉയര്‍ത്തിയതും അതിനെ പിന്തുണച്ചതും ഹിന്ദു മഹാസഭയാണെന്ന കാര്യം അമിത് ഷായ്ക്ക് അറിയില്ലെന്നും ശശി തരൂര്‍ പറഞ്ഞു. പൗരത്വ ബില്‍ ഭരണഘടനയ്ക്ക് മേലുള്ള അതിക്രമമാണ്. എല്ലാവര്‍ക്കും വേണ്ടി സ്വതന്ത്ര്യ ഇന്ത്യ ഉണ്ടാക്കണം. ഒരാളെ പോലും മതത്തിന്റെ പേരില്‍ നമ്മള്‍ വിഭജിക്കാന്‍ പാടില്ലെന്നും തരൂര്‍ പറഞ്ഞു. ദേശീയതയെ നിര്‍വചിക്കുന്നത് മതമാണെന്നത് പാകിസ്താന്റെ ആശയമാണെന്ന് കഴിഞ്ഞ ദിവസം ബില്ലിനെ എതിര്‍ത്ത് പാര്‍ലമെന്റില്‍ തരൂര്‍ കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News