കമല്‍ഹാസന് തിരിച്ചടി; മക്കള്‍ നീതി മയ്യത്തിന്റെ മൂന്ന് നേതാക്കള്‍ ബിജെപിയില്‍

മക്കള്‍ നീതി മയത്തിന്റെ ആരക്കോണം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രാജേന്ദ്രന്‍, കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശ്രീകാരുണ്യ, ചിദംബരത്ത് നിന്ന് ജനവിധി തേടിയ രവി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

Update: 2019-11-06 04:38 GMT

ചെന്നൈ: കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് തിരിച്ചടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന്റെ സ്ഥാനാര്‍ത്ഥികളായിരുന്ന പാര്‍ട്ടിയിലെ മൂന്നു മുതിര്‍ന്ന നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയ്ക്ക് ബദലായി മക്കള്‍ നീതി മയ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിനിടെയാണ് ഈ തിരിച്ചടി.

മക്കള്‍ നീതി മയത്തിന്റെ ആരക്കോണം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന രാജേന്ദ്രന്‍, കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശ്രീകാരുണ്യ, ചിദംബരത്ത് നിന്ന് ജനവിധി തേടിയ രവി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.

അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമാണ്. മികച്ച സംഘാടക പ്രവര്‍ത്തനവും പാര്‍ട്ടിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനവും നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Tags:    

Similar News