ദലിത് യുവതിയെ പീഡിപ്പിച്ച ആറു പോലിസുകാര്‍ക്കെതിരേ കേസ്
നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജയ്പ്പൂര്‍: ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന സംഭവത്തില്‍ ആറ് പൊലിസ് ഉദ്യോഗസ്ഥകര്‍ക്കെതിരെ കേസെടുത്തു. ജൂലൈ ആറിന്ന് മോഷണക്കേസ് പ്രതികളെന്ന് ആരോപിച്ച് ഭര്‍തൃ സഹോദരനെയും യുവതിയേയും പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് യുവാവിനെ ഇതേ പൊലിസുദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്‌റ്റേഷനിലെത്തിച്ച് യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നും പിന്നീട് ലോക്കപ്പ് മുറിയില്‍ വച്ച് തന്നെ കൂട്ടബലാത്സംഗം ചെയ്‌തെന്നുമാണ് 35 കാരിയായ ഈ യുവതി പരാതിപ്പെട്ടിരിക്കുന്നത്. നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പീഡിപ്പിക്കുന്നതിനിടെ പൊലിസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി മൊഴി നല്‍കി. .സംഭവത്തിന് പിന്നാലെ രാജസ്ഥാനിലെ ചുരുവില്‍ പൊലിസ് സൂപ്രണ്ടിനെ നീക്കി. ഡിഎസ്പി ബന്‍വര്‍ ലാലിനെ സസ്‌പെന്റ് ചെയ്തു. ഇദ്ദേഹത്തിനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.