മാസ്‌ക്കില്ലാതെ പുറത്തിറങ്ങി: മഹാരാഷ്ട്രയില്‍ ഏഴ് പേര്‍ അറസ്റ്റില്‍

Update: 2020-04-10 03:46 GMT

പൂനെ: മാസ്‌ക്കില്ലാതെ പുറത്തിറങ്ങിയ ഏഴ് പേര്‍ക്കെതിരേ മഹാരാഷ്ട്ര പിംപ്രി ചിന്‍ച്‌വാഡ് പോലിസ് കേസെടുത്തു. സെക്ഷന്‍ 188 പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അറസ്റ്റിലായവര്‍ പ്രദേശത്ത് മാസ്‌ക്ക് ധരിക്കാതെ ചുറ്റിക്കറങ്ങുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.

പൂനെയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് നിരോധിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധ ശക്തമായ പ്രദേശങ്ങളിലൊന്നാണ് പൂനെ.  

Similar News