കോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു

മലയങ്ങാട് മേമറ്റത്തില്‍ റോയി- ജോളി ദമ്പതികളുടെ മകന്‍ സ്റ്റച്ചിന്‍ (23) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറാണ്.

Update: 2020-09-21 02:00 GMT

കോഴിക്കോട്: നാദാപുരം വിലങ്ങാട് ഹൈസ്‌കൂള്‍ പരിസരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. മലയങ്ങാട് മേമറ്റത്തില്‍ റോയി- ജോളി ദമ്പതികളുടെ മകന്‍ സ്റ്റച്ചിന്‍ (23) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവറാണ്. ഞായറാഴ്ച വൈകീട്ട് ആറിന് വിലങ്ങാട് മിനി ജലവൈദ്യുത പദ്ധതിക്ക് സമീപം കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. സ്റ്റെപ്പിലൂടെ താഴേയ്ക്ക് ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു.

സുഹൃത്തുക്കളും വിലങ്ങാട് അങ്ങാടിയിലുള്ള ചുമട്ടുതൊഴിലാളികളും നടത്തിയ തിരച്ചിലിനൊടുവിലാണ് ഒന്നര കിലോമീറ്റര്‍ അകലെവച്ച് സ്റ്റച്ചിനെ കണ്ടെത്തിയത്. ഉടന്‍തന്നെ കല്ലാച്ചിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സംസ്‌കരിക്കും. യൂത്ത് കോണ്‍ഗ്രസ് വിലങ്ങാട് മേഖലാ പ്രസിഡന്റായിരുന്നു മരണപ്പെട്ട സ്റ്റച്ചിന്‍.

Tags:    

Similar News