കോളജുകളിലെ പിജി വെയ്‌റ്റേജ് പുന:സ്ഥാപിച്ചേക്കും

Update: 2020-04-09 05:39 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളില്‍ പിജി വെയിറ്റേജ് പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് പുന:സ്ഥാപിക്കാന്‍ ധാരണ. പിജി ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നവരുടെ ജോലി ഭാരം ഒരു മണിക്കൂര്‍ എന്നതിനെ ഒന്നര മണിക്കൂറായി പരിഗണിക്കുന്ന രീതിയാണ് കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവ് വഴി സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ആ ഉത്തരവാണ് പിന്‍വലിച്ചിക്കാന്‍ ധാരണയായിരിക്കുന്നത്.

നേരത്തെ ഇറങ്ങിയ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് 2000 കോളജ് അധ്യാപക തസ്തികകളെങ്കിലും കുറവ് വരും. പ്രതിപക്ഷ സംഘടനകളുടെയും ഭരണപക്ഷ സംഘടനകളുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് നേരത്തെ ഇറങ്ങിയ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നത്. യുജിസി നിര്‍ദേശപ്രകാരമാണ് വെയിറ്റേജ് പിന്‍വലിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ അങ്ങനെ ഒരു ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് അധ്യാപക സംഘടനകളും വാദിച്ചു.

പുതിയ തസ്തിക സൃഷ്ടിക്കാന്‍ 16 മണിക്കൂര്‍ ജോലി ഭാരം നിര്‍ബന്ധമാക്കിയും പിജി വെയ്‌റ്റേജ് ഒഴിവാക്കിയുമാണ് ഏപ്രില്‍ ഒന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. ധനവകുപ്പിന്റെ അഭ്യര്‍ത്ഥനപ്രകാരമായിരുന്നു നടപടി. 

Similar News