ലോക്ക് ഡൗണ്‍: ഡല്‍ഹി ഓക്‌ല മാര്‍ക്കറ്റില്‍ സാമൂഹിക അകല നിര്‍ദേശത്തിന് പുല്ലുവില

Update: 2020-04-04 05:12 GMT

ന്യൂഡല്‍ഹി: സാമൂഹിക അകലം പാലിക്കാത്തതിന് ദേശീയ സുരക്ഷാ നിയമം ചുമത്തി തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ ഒതുക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മൂക്കിന് താഴെ ഓക്‌ല മാര്‍ക്കറ്റില്‍ അവശ്യവസ്തുക്കള്‍ വാങ്ങാനെത്തുന്നത് വലിയ ജനാവലി.

മാര്‍ക്കറ്റിലെ എല്ലാ പച്ചക്കറി-പഴക്കടകളും തുറന്നിരിക്കുന്നു. വില്‍പ്പനക്കാര്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെങ്കിലും വാങ്ങുന്നവര്‍ എത്തുന്നത് കൂട്ടമായാണ്.

മാര്‍ക്കറ്റില്‍ പോലിസ് പരിശോധന നടക്കുന്നുണ്ടെങ്കിലും പ്രയോഗത്തില്‍ പാലിക്കുക ബുദ്ധിമുട്ടാണ്. പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ അവഗണിച്ചാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെയും മംഗലാപുരത്തെയും ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റുകളുടെ വാര്‍ത്ത വന്നിരുന്നു. 

Similar News