രണ്ടു മാസം കടലില്‍: തീരത്തണഞ്ഞ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ മലേസ്യ തടവിലാക്കി

ബോട്ടും യാത്രികരെയും കസ്റ്റഡിയിലെടുത്ത മലേഷ്യന്‍ തീരസംരക്ഷണ സേന എല്ലാവരെയും ലങ്കാവിയിലെ ജയിലില്‍ തടവിലാക്കി.

Update: 2020-06-09 16:06 GMT

ക്വലാലംപൂര്‍: മലേസ്യയിലേക്ക് പാലായനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിം അഭയാര്‍ഥികളുമായി രണ്ടുമാസം കടലില്‍ അലയുകയായിരുന്ന ബോട്ട് മലേഷ്യന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഏപ്രില്‍ ആദ്യത്തില്‍ തെക്കന്‍ ബംഗ്ലാദേശില്‍ നിന്ന് 500 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുമായി യാത്ര തുടങ്ങിയ ബോട്ട് കഴിഞ്ഞ ദിവസം മലേസ്യന്‍ തീരസംരക്ഷണ സേന തടഞ്ഞ് കസ്റ്റഡിയിലെടുക്കുമ്പോള്‍ 270 പേരാണ് അതിലുണ്ടായിരുന്നുത്. തീരസംരക്ഷണ സേനയെ കണ്ടു ഭയന്ന 53 പേര്‍ കടലില്‍ ചാടി. 170തോളം പേര്‍ പട്ടിണിയും രോഗവും കാരണം ബോട്ടില്‍വെച്ച് മരിച്ചിരുന്നു. ഒരു സ്ത്രീയുടെ മൃതദേഹം സഹിതമാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.

ബോട്ടും യാത്രികരെയും കസ്റ്റഡിയിലെടുത്ത മലേഷ്യന്‍ തീരസംരക്ഷണ സേന എല്ലാവരെയും ലങ്കാവിയിലെ ജയിലില്‍ തടവിലാക്കി. മ്യാന്‍മറിലെ വംശീയാതിക്രമങ്ങളില്‍ നിന്നും രക്ഷതേടി ബംഗ്ലാദേശിലെ കോക്‌സബസാറിലെ അഭയാര്‍ഥി കാംപിലെത്തിയ റോഹിന്‍ഗ്യര്‍ മലേസ്യയിലേക്ക് അനധികൃതമായി കുടിയേറാറുണ്ട്. എന്നാല്‍ കൊവിഡ് 19 കാരണം അഭയാര്‍ഥികളെ മലേസ്യ രാജ്യത്തേക്ക് പ്രവേശിപ്പിക്കാറില്ല. ഇതേ തുടര്‍ന്നാണ് രണ്ടുമാസമായി ഭക്ഷണവും വെള്ളവുമില്ലാതെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് കടലില്‍ അലയേണ്ടിവന്നത്.


Tags:    

Similar News