സ്ത്രീ വേഷംധരിച്ച് വിവാഹചടങ്ങിലെത്തിയ യുവാവിന് മര്‍ദ്ദനം; പോലിസില്‍ പരാതി നല്കി
ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്ന് ഷഫീഖ് പോലിസില്‍ പഞ്ഞു.
മലപ്പുറം: മലപ്പുറത്ത് സ്ത്രീയുടെ വേഷത്തില്‍ വിവാഹചടങ്ങിലെത്തിയ യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മലപ്പുറത്ത് എടത്തനാട്ടുകര സ്വദേശി ഷഫീഖിനെയാണ് മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദ്ദിച്ചത്.സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലിസ് അന്വേഷണം ആരംഭിച്ചു. ഒരു സംഘം ആളുകള്‍ ചേര്‍ന്ന് സ്ത്രീ വേഷം ധരിപ്പിക്കുകയായിരുന്നെന്ന് ഷഫീഖ് പോലിസില്‍ പഞ്ഞു.
ചെറുകര എസ്എന്‍ഡിപി കോളെജില്‍ ജോലി അന്വേഷിച്ച് പോവുകയായിരുന്നു എന്നും, ഓഡിറ്റോറിയത്തിന് സമീപത്ത് വാഹനക്കുരുക്ക് ഉണ്ടായതിനാല്‍ ചായ കുടിക്കാന്‍ ബൈക്ക് നിര്‍ത്തിയതാണെന്നും ഷഫീഖ് പറയുന്നു.പെരിന്തല്‍മണ്ണയിലെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ഷഫീഖിന്റെ ബാഗിലിണ്ടായിരുന്ന ചുരിദാര്‍ അണിയിപ്പിച്ച് തന്നെ ഓഡിറ്റോറിയത്തിന്റെ മുറ്റം വരെ കൊണ്ടുപോയെന്നാണ് യുവാവ് പരാതിയില്‍ പറയുന്നത്. പിന്നീട് വിവാഹത്തിനെത്തിയവരില്‍ ഒരു സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് പാലക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.