യുഎഇയില്‍ അമ്മമാര്‍ക്ക് ജോലി സമയത്തില്‍ ഇളവ്

Update: 2018-09-19 07:08 GMT


അബൂദബി: സര്‍ക്കാര്‍ മേഖലയിലെ ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് ജോലിസമയത്തില്‍ ഇളവ് അനുവദിച്ച് യുഎഇ സര്‍ക്കാര്‍. കുട്ടികളുടെ സ്‌കൂളുകളില്‍ രക്ഷാകര്‍തൃ സമ്മേളനങ്ങളില്‍ പങ്കെടുക്കാനും സ്‌കൂളിലെ മറ്റ് ചടങ്ങുകളില്‍ സംബന്ധിക്കാനുമാണ് ജോലി സമയത്ത് ഇളവ് അനുവദിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ജോലി സമയത്ത് മൂന്ന് മണിക്കൂറുകള്‍ വരെ ഇങ്ങനെ ഇളവ് അനുവദിക്കും. രാജ്യത്തെ ജീവിതനിലവാരവും ജനങ്ങളുടെ സന്തോഷവും വര്‍ധിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. രാജ്യത്തെ 94,000 വിദ്യാര്‍ഥികള്‍ക്കും 28,000 ജീവനക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ പ്രയോജനം ലഭിക്കും.
Tags:    

Similar News