കൊവിഡിനു നടുവിലും ഗൃഹാതുരത്വമുണര്‍ത്തി കുടുംബങ്ങളുടെ ഓണാഘോഷം

മുന്‍കാലങ്ങളില്‍ നാടെങ്ങും ആഹ്‌ളാദ തിമിര്‍പ്പില്‍ കൊണ്ടാടിയിരുന്ന ആഘോഷം കൊവിഡ് ഭീതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വീട്ടകങ്ങളില്‍ ഒതുങ്ങിപോകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്

Update: 2021-08-23 13:19 GMT

ഗതകാല സ്മരണകള്‍ അയവിറക്കി മാസ്‌ക്കിട്ടും സാനിറ്റൈസ് ചെയ്തും അകലം പാലിച്ചുമുള്ള ഒരു ഓണക്കാലം കൂടി കടന്നു പോകുന്നു.കേരളത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് ഓണാഘോഷം. എല്ലാവരും ഒത്തു ചേര്‍ന്നുള്ള ഓണാഘോഷം വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.അത്തപ്പൂക്കളവും,വിഭവ സമൃദമായ ഓണസദ്യയും, ഓണക്കോടിയും ഓണത്തിന്റെ പ്രത്യേകതകളാണ്.ലോകത്തിന്റെ ഏതു കോണിലാണെങ്കിലും മലയാളികള്‍ ഓണം ആഘോഷിച്ചിരിക്കും. ഒരോ മലയാളിയുടെയും വികാരമാണ് ഓണം.

സമ്പന്നരെന്നോ ദരിദ്രരരെന്നോ വ്യത്യാസമില്ലാതെ ഏവരും ഒന്നു ചേര്‍ന്ന് ആഘോഷിക്കുന്ന ഉല്‍സവമാണ് ഓണം.കേരളത്തിനും ഇന്ത്യയ്ക്കും പുറത്തുള്ള മലയാളികള്‍ ഓണത്തിന് പരമാവധി സ്വന്തം നാട്ടിലെത്തി വീട്ടുകാര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ ശ്രമിക്കാറുണ്ട്.എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ കൊവിഡ് എന്ന മഹാമാരി എല്ലാ ആഘോഷങ്ങള്‍ക്കും വിലങ്ങിട്ടപ്പോള്‍ അക്കൂട്ടത്തില്‍ ഓണാഘോഷത്തിനും കടിഞ്ഞാണ്‍ വീണു. കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാളികള്‍ക്ക് നിറം മങ്ങിയ ഓണാഘോഷമാണ്.മുന്‍കാലങ്ങളില്‍ നാടെങ്ങും ആഹ്‌ളാദ തിമിര്‍പ്പില്‍ കൊണ്ടാടിയിരുന്ന ആഘോഷം കൊവിഡ് ഭീതിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വീട്ടകങ്ങളില്‍ ഒതുങ്ങിപോകുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്.

പൊതുവായിട്ടുള്ള ഓണാഘോഷം ഓര്‍മ്മയായി മാറിയെന്നു പറയാം.നഗരമെന്നോ നാട്ടുമ്പുറമെന്നോ വ്യത്യാസമില്ലാതെ ഓണക്കാലത്ത് ല്ലാവരും ഒത്തു ചേര്‍ന്ന് നടക്കാറുള്ള ഓണക്കളികളും ആഘോഷങ്ങളും കൊവിഡ് ഭീതിയിയാലുള്ള വിലക്കില്‍ മലയാളികള്‍ക്ക് ഇക്കുറിയും അന്യമായി.എങ്കിലും ഓണമെന്ന വികാരം നെഞ്ചേറ്റിയ മലയാളികള്‍ കൊവിഡിനു നടുവിലും പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇക്കുറിയും ആഘോഷിച്ചു.ഓണക്കാലത്ത് നടക്കാറുള്ള മല്‍സരങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പലയിടത്തും സംഘടിപ്പിച്ചത്.ഓണപ്പൂക്കളമൊരുക്കിയും മഹാബലിയായ വേഷമിട്ടും,ഓണപ്പാട്ട് നടത്തിയും ആഘോഷം ഗംഭീരമാക്കിയാണ് മറ്റൊരു ഓണക്കാലത്തെക്കൂടി മലയാളികള്‍ യാത്രയാക്കുന്നത്.

Tags: