'ഞാന്‍ അഭിമാനിക്കുന്നു. ഒരൊറ്റ പിണറായി സ്തുതിയും പാടാത്തതില്‍'

സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കളുടെയും അവസരവാദവും, കപടതയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചതിനു.

Update: 2019-01-08 15:16 GMT
ഞാന്‍ അഭിമാനിക്കുന്നു.  ഒരൊറ്റ പിണറായി സ്തുതിയും പാടാത്തതില്‍

റെജി ദേവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ചു പിണറായി വിജയന്‍.

ഞാന്‍ അഭിമാനിക്കുന്നു. ശബരിമലയിലെ പ്രവേശനത്തിന് വേണ്ടി പോരാടിയ സര്‍വ സ്ത്രീകളോടും നിലകൊണ്ടതിന് ഒപ്പം ഒരൊറ്റ പിണറായി സ്തുതി പോലും ഈ പ്രൊഫൈലിലോ എന്റെ നാവില്‍ നിന്നോ പുറത്ത് വരാത്തതിന്. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കളുടെയും അവസരവാദവും, കപടതയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ചതിനു. നൂറ്റാണ്ടുകളായി ഒരു ജനത നടത്തിയ പോരാട്ടത്തെ ശബരിമല വിഷയം വഴി ഏറ്റെടുക്കാന്‍ ശ്രമിച്ച വനിതാ മതിലിനും, വീ ദി പീപ്പിളിനും, ആര്‍പ്പോ ആര്‍ത്തവ ആഘോഷങ്ങളെയും അംബേദ്കറൈറ്റ് ഭാഷയില്‍ വിമര്‍ശിച്ചതിന്.

എല്ലാറ്റിനുമുപരി അംബേദ്ക്കറെ മറക്കാത്തതിന്. അതെ ഞാന്‍ അഹങ്കരിക്കുക തന്നെ ചെയ്യും.


Full View




Tags:    

Similar News