പുതുവര്‍ഷത്തില്‍ പുതിയ ഫോര്‍ച്യൂണറും ലെജന്‍ഡറും അവതരിപ്പിച്ച് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോര്‍

പുതിയ നിരയിലേക്ക് കൂടുതല്‍ കരുത്തുള്ള ഡീസല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റുകളുമായി ഫോര്‍ച്യൂണറും എക്‌സ്‌ക്ലൂസിവ്,സ്‌റ്റൈലിഷ് ലെജെന്‍ഡറും

Update: 2021-01-08 10:26 GMT

കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി കെ എം) പുതിയ ടൊയോട്ട ഫോര്‍ച്യൂണറും പുതിയ ലെജന്‍ഡറും പുറത്തിറക്കി. പുതിയ ഫോര്‍ച്യൂണറില്‍ 6 സ്പീഡ് ഓട്ടോമാറ്റിക്, ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുള്ള ഉള്ള 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്നിവ 2.8 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും 6 സ്പീഡ് ഓട്ടോമാറ്റിക്, 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ എന്നിവ 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും ലഭ്യമാണ്. ഫോര്‍ച്യൂണര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വേരിയന്റുകള്‍ 500 എന്‍.എം, 204 പി.എസ് പവര്‍ എന്നിവ ഉപയോഗിച്ച് മികച്ച ഇന്‍-ക്ലാസ് ടോര്‍ക്ക് നല്‍കുന്നു.മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകള്‍ 204 പി.എസ് പവറും 420 എന്‍.എം ടോര്‍ക്കും നല്‍കുന്നു. 29.98 ലക്ഷം രൂപ മുതലാണ് വില.


പുതിയ ഫോര്‍ച്യൂണറില്‍ കരുത്തുള്ള ഫ്രണ്ട് ഗ്രില്‍, ശില്‍ചാതുരിയുള്ള സൈഡ്-പോണ്ടൂണ്‍ ഷേപ്പ്ഡ് ബമ്പര്‍ തുടങ്ങിയ സവിശേഷതകള്‍ ഉണ്ട്. തീവ്രമായ എല്‍ഇഡി ലൈന്‍ ഗൈഡ്, ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ (ഡിആര്‍എല്‍), മള്‍ട്ടി-ആക്സിസ് സ്പോക്ക് അലോയ് വീലുകള്‍ എന്നിവ സൂപ്പര്‍ ക്രോം മെറ്റാലിക് ഫിനിഷിംഗിനൊപ്പം ആഡംബര കാഴ്ചയും നല്‍കുന്നതായി കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.ഫോര്‍ച്യൂണിനൊപ്പം പുതിയ ലെജന്‍ഡറും ടികെഎം അവതരിപ്പിച്ചു. കോണുകള്‍ പൊതിയുന്ന കാറ്റമരന്‍ ശൈലി ശക്തമായ ലംബ പ്രാധാന്യം സൃഷ്ടിക്കുകയും വിശാലമായ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നു.

കൂടാതെ,ലെജന്‍ഡറിന്റെ എക്‌സ്‌ക്ളൂസീവ് ഹെഡ്ലാംബ് രൂപകല്‍പന സ്പ്ലിറ്റ് ക്വാഡ് എല്‍ഇഡികള്‍ക്കായി ഒരുവാട്ടര്‍ഫാള്‍ എല്‍ഇഡി ലൈന്‍ ഗൈഡ് സിഗ്‌നേച്ചര്‍ മികച്ച വെളിച്ചം നല്‍കും. ലെജന്‍ഡറില്‍, ഡ്യുവല്‍ ടോണ്‍ (ബ്ലാക്ക് മെറൂണ്‍) ഇന്റീരിയര്‍ തീം, സ്റ്റിയറിംഗ് വീലിനും കണ്‍സോള്‍ ബോക്സിനുമുള്ള കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ്, ഇന്റീരിയര്‍ ആംബിയന്റ് ഇല്യുമിനേഷന്‍ (ഐ / പി, ഫ്രണ്ട് ഡോര്‍ ട്രിം, ഫ്രണ്ട് ഫുട്ട് വെല്‍ ഏരിയകള്‍), പിന്‍ യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇവ കൂടാതെ, പവര്‍ ബാക്ക് ഡോറിനായുള്ള കിക്ക് സെന്‍സര്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍ എന്നിവപോലുള്ള ഉയര്‍ന്ന സവിശേഷതകളുമാണ് ലെജന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. കറുത്ത റൂഫുള്ള (ഡ്യുവല്‍ ടോണ്‍) പേള്‍ വൈറ്റ് നിറത്തില്‍ മാത്രമേ ലെജന്‍ഡര്‍ ലഭ്യമാകൂ.37.58 ലക്ഷം രൂപ മുതലാണ് വില

Tags:    

Similar News