കേരളത്തിലേക്കുള്ള വിമാനയാത്രകള്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഈസ് മൈ ട്രിപ്

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനയാത്രകള്‍ക്ക് 500 രൂപ,രാജ്യാന്തര വിമാനയാത്രകള്‍ക്ക് 2000 രൂപ എന്നീ നിരക്കിലാണ് കിഴിവ് നല്‍കുകയെന്ന് ഈസ് മൈ ട്രിപ് സഹസ്ഥാപകനും സിഇഒയുമായ നിഷാന്ത് പിത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഈസ് മൈട്രിപ് ആപ്പുവഴിയോ വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യുമ്പോള്‍ 'ഇഎംടി കേരള' (EMT Kerala) എന്ന പ്രമോ കോഡ് ഉപയോഗിച്ച് ആനുകൂല്യം പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടാനാണിതെന്നും നിഷാന്ത് പിത്തി പറഞ്ഞു.

Update: 2019-06-19 11:17 GMT

കൊച്ചി: കേരളത്തിലേക്കുള്ള വിമാനയാത്രകള്‍ക്ക് മികച്ച യാത്രാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഓണ്‍ലൈന്‍ ട്രാവല്‍ വെബ് സൈറ്റ് ഈസ് മൈ ട്രിപ്. കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനയാത്രകള്‍ക്ക് 500 രൂപ,രാജ്യാന്തര വിമാനയാത്രകള്‍ക്ക് 2000 രൂപ എന്നീ നിരക്കിലാണ് കിഴിവ് നല്‍കുകയെന്ന് ഈസ് മൈ ട്രിപ് സഹസ്ഥാപകനും സിഇഒയുമായ നിഷാന്ത് പിത്തി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഈസ് മൈട്രിപ് ആപ്പുവഴിയോ വെബ്സൈറ്റ് വഴിയോ ബുക്ക് ചെയ്യുമ്പോള്‍ 'ഇഎംടി കേരള' (EMT Kerala) എന്ന പ്രമോ കോഡ് ഉപയോഗിച്ച് ആനുകൂല്യം പ്രയോജനപ്പെടുത്താം. സംസ്ഥാനത്തെ ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് ആക്കം കൂട്ടാനാണിതെന്നും നിഷാന്ത് പിത്തി പറഞ്ഞു.വരും ദിവസങ്ങളില്‍ വിനോദ സഞ്ചാരികളുടെയും, ബിസിനസ്സ് യാത്രികരുടെയും വരവ് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ നടപടികള്‍ ഈസ് മൈ ട്രിപ് ലക്ഷ്യമിടുന്നുണ്ടെന്നും നിഷാന്ത് പിത്തി പറഞ്ഞു.42,000 രജിസ്റ്റേഡ് പാര്‍ട്ണര്‍ ഏജന്റുമാരും എണ്‍പത് ലക്ഷം ഉപഭോക്താക്കളുമുള്ള ശൃംഖല ഇന്ന് നിലവിലുണ്ട്. കേരളത്തില്‍ ഫ്രാഞ്ചൈസി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയും തുടക്കം കുറിച്ചതായും നിഷാന്ത് പിത്തി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ റൂട്ടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 500 രൂപയുടെ അഡീഷ്ണല്‍ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. പ്രത്യേക ഫീ ഇല്ലാതെ ഐആര്‍സിടിസി ടിക്കറ്റ് ബുക്കിങ്ങും സാധ്യമാണ്. വിമാന ടിക്കറ്റുകളുടെ കാന്‍സലേഷന്‍ ചാര്‍ജ് വഴി ഉപഭോക്താവിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി ലിബര്‍ട്ടി ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് സീറോ കാന്‍സലേഷന്‍ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും നിഷാന്ത് പിത്തി പറഞ്ഞു.വിശദവിവരങ്ങള്‍ക്ക് https://www.easemytrip.com/ .ഈസ് മൈ ട്രിപ് കോര്‍പറേറ്റ് സെയില്‍സ് വൈസ് പ്രസിഡന്റ് റോളി സിന്‍ഹ ധര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: