ഫ്രഷ് ടു ഹോം കോഴിക്കോട് മേഖലയിലും പ്രവര്‍ത്തനം ആരംഭിക്കുന്നു

ഫ്രഷ് ടു ഹോം കോം ശുദ്ധമായ സീഫുഡും, മാംസവും ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുന്ന സ്ഥാപനമാണെന്ന് ഫ്രഷ് ടു ഹോമിന്റെ ഫൗണ്ടറും സി ഇ ഒയുമായ ഷാന്‍ കടവില്‍,സി ഒ ഒ മാത്യു ജോസഫ്,കേരള വിഭാഗം തലവന്‍ അജിത് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

Update: 2019-06-13 11:32 GMT

കൊച്ചി: ഫ്രഷ് മല്‍സ്യ-മാംസ ഇ -കൊമേഴ്‌സ് ഡെലിവറി കമ്പനിയായ ഫ്രഷ് ടു ഹോം കോഴിക്കോട് മേഖലയിലും പ്രവര്‍ത്തനം ആരംഭിക്കുന്നതായി കമ്പനി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ബാഗ്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്രഷ് ടു ഹോം കോം ശുദ്ധമായ സീഫുഡും, മാംസവും ഉപഭോക്താക്കളുടെ വീട്ടുപടിക്കലെത്തിക്കുന്ന സ്ഥാപനമാണെന്ന് ഫ്രഷ് ടു ഹോമിന്റെ ഫൗണ്ടറും സി ഇ ഒയുമായ ഷാന്‍ കടവില്‍,സി ഒ ഒ മാത്യു ജോസഫ്,കേരള വിഭാഗം തലവന്‍ അജിത് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.2015 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഫ്രഷ് ടു ഹോം ബാംഗ്ലൂര്‍, എന്‍ സി ആര്‍ (ഡല്‍ഹി, ഗുര്‍ഗോണ്‍. നോയിഡ, ഫരീദാബാദ്, ഗാസിയാബാദ്, ഗ്രേറ്റര്‍ നോയിഡു), ചെന്നൈ, കൊച്ചി, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഡെലിവറി ചെയ്യുന്നത്. നിലവില്‍ 5 ലക്ഷത്തിലേറെ ഉപഭോക്താക്കളുള്ള ഫ്രഷ് ടു ഹോം.കോമിന്റെ ബ്രാന്‍ഡ് പ്രോമിസ് 100% ഫ്രഷ്, 0% കെമിക്കല്‍സ് എന്നതാണ്. തികച്ചും സുരക്ഷിതമായ ഉല്‍പന്നങ്ങളാണ് ഫ്രഷ് ടു ഹോം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

തങ്ങളുടെ സ്വന്തം പ്ലാറ്റ്‌ഫോം വഴി, 1500ലേറെ കര്‍ഷകരിലും മല്‍സ്യത്തൊഴിലാളികളിലും നിന്നും ശേഖരിക്കുന്ന ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നു. കോള്‍ഡ്‌ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ സഹായത്തോടെയുള്ള അതിനൂതന സാങ്കേതികവിദ്യ, ശീതികരിച്ച ട്രക്കുകളുടെ മികവുറ്റ നിര, സുരക്ഷ ഉറപ്പാക്കുവാനായി ഹബ് ആന്‍ഡ് സ്‌പോക് ഡിസ്ട്രിബ്യൂഷന്‍ മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 4 വലിയ പ്രോസസിങ്ങ് ഫാക്ടറികള്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഫ്രഷ് ടു ഹോം. കോമിനുള്ളതെന്നും ഇവര്‍ പറഞ്ഞു. വിതരണ ശൃംഖലയില്‍ ഇടനിലക്കാരുടെ സാന്നിധ്യത്തെ ഒഴിവാക്കി, ഒരു മാര്‍ക്കറ്റ് പ്ലേസ് മോഡലില്‍ മല്‍സ്യത്തൊഴിലാളികളും കര്‍ഷകരുമായി നേരില്‍ ഇടപാട് നടത്തി, തികച്ചും ഫ്രഷും കെമിക്കലുകള്‍ കലരാത്തതുമായ ഭക്ഷണം ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ഫ്രഷ് ടു ഹോം കോം ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു.

Tags:    

Similar News