ടൈ കേരള സംരംഭക സമ്മേളനം നാല്, അഞ്ച് തിയതികളില്‍ കൊച്ചിയില്‍

യു എസ് ടി ഗ്ലോബല്‍ മുന്‍ സിഇഒ സാജന്‍ പിള്ള ഐ ടി സംരംഭത്തിന്റെ ജൈത്രയാത്ര സംബന്ധിച്ച്‌സംസാരിക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വേദികള്‍, സമീപന രീതികള്‍, മികച്ച ടീമിനെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ , കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാര്‍ട്ടപ്പ് സഹായക സ്‌കീമുകള്‍, ഉപഭോക്താക്കളുടെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ അളന്ന് പ്രവര്‍ത്തിക്കാന്‍ സംരംഭകരെ സഹായിക്കുന്ന പ്രത്യേക മെന്ററിംഗ് സെഷന്‍ പ്രൊഡക്റ്റ്മാര്‍ക്കറ്റ് ഫിറ്റ് എന്നിവ സംഘടിപ്പിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യക്തിഗത പരിശീലനം സൗജന്യമായി നല്‍കുന്ന ടൈ കേരള- കെ പി എം ജി 'സ്റ്റാര്‍ട്ടപ് ക്ലിനിക്കും' നടത്തും.

Update: 2019-10-02 06:45 GMT

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ സംരഭക സമ്മേളനമായ ടൈക്കോണ്‍ കേരള -2019 ഒക്ടോബര്‍ 4,5 തീയതികളിലായി കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.സമ്മേളനത്തില്‍ പങ്കെടുക്കുന്ന അറുപതു പ്രമുഖ സംരഭകരില്‍ യു എസ് ടി ഗ്ലോബല്‍ മുന്‍ സിഇഒ സാജന്‍ പിള്ള ഐ ടി സംരംഭത്തിന്റെ ജൈത്രയാത്ര സംബന്ധിച്ച്‌സംസാരിക്കും.യു എസ് ടി ഗ്ലോബല്‍ 21 രാഷ്ട്രങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഐടി സംഘടനയാണ്.സണ്ണി വര്‍ഗീസ് സുസ്ഥിര വികസന പദ്ധതികളുടെ ആസൂത്രണം സംബന്ധിച്ച് ചര്‍ച്ച നയിക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വേദികള്‍, സമീപന രീതികള്‍, മികച്ച ടീമിനെ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ , കേന്ദ്ര, സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാര്‍ട്ടപ്പ് സഹായക സ്‌കീമുകള്‍, ഉപഭോക്താക്കളുടെ ഇന്നത്തെയും ഭാവിയിലെയും ആവശ്യങ്ങള്‍ അളന്ന് പ്രവര്‍ത്തിക്കാന്‍ സംരംഭകരെ സഹായിക്കുന്ന പ്രത്യേക മെന്ററിംഗ് സെഷന്‍ പ്രൊഡക്റ്റ്മാര്‍ക്കറ്റ് ഫിറ്റ് എന്നിവ സംഘടിപ്പിക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വ്യക്തിഗത പരിശീലനം സൗജന്യമായി നല്‍കുന്ന ടൈ കേരള-കെ പി എം ജി 'സ്റ്റാര്‍ട്ടപ് ക്ലിനിക്കും' നടത്തും.സംരംഭകര്‍ക്കായി ഫ്യൂച്ചര്‍ടെക് ഷോ എന്ന എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്.ഇന്ത്യയുടെ 5 ട്രില്യണ്‍ യുഎസ് ഡോളര്‍ ജിഡിപി ലക്ഷ്യം അഭിലാഷമോ യാഥാര്‍ത്ഥ്യമോ? എന്ന വിഷയത്തില്‍ രാജ്യസഭ എം.പി ഡോ. സുബ്രഹ്മണ്യന്‍ സ്വാമി സമ്മേളനത്തിന്റെ രണ്ടാം ദിവസം സംസാരിക്കും.സമ്മേളനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംരഭകര്‍ക്കും ,സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും , പ്രഫഷണലുകള്‍ക്കും വിദ്യാഥികള്‍ക്കും .https://tieconkerala.org. /7025888862/04844015752എന്നിവ വഴി പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യാം.

Tags:    

Similar News