ജിയോയ്ക്ക് കേരളത്തില്‍ 80 ലക്ഷം സബ്‌സൈക്രബര്‍മാര്‍

2019 ജൂണ്‍ മാസമാണ് 331.3 ദശലക്ഷം സബ്‌സൈക്രബര്‍മാര്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായി ജിയോ മാറിയത്.34 മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇന്റ്റര്‍നെറ്റും, മൊബൈല്‍ നെറ്റ്വര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ജിയോ, ആഗോള മൊബൈല്‍ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി

Update: 2019-08-07 12:51 GMT

കൊച്ചി : ജിയോയക്ക് കേരളത്തില്‍ 80 ലക്ഷത്തിലധികം സബ്‌സൈക്രബര്‍മാര്‍ എന്ന് കമ്പനി. 8500 മൊബൈല്‍ ടവറുകളുള്ള ജിയോ നെറ്റ് വര്‍ക്ക് ഇപ്പോള്‍ തന്നെ നെറ്റ്വര്‍ക്ക് ലഭ്യതയില്‍ കേരളത്തില്‍ മുന്‍പന്തിയിലാണ്.2019 ജൂണ്‍ മാസമാണ് 331.3 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപറേറ്റര്‍മാരായി ജിയോ മാറിയത്.34 മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ഓരോ പൗരനിലേക്കും ഇന്റ്റര്‍നെറ്റും, മൊബൈല്‍ നെറ്റ്വര്‍ക്കും എത്തിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ച റിലയന്‍സ് ജിയോ, ആഗോള മൊബൈല്‍ ഡേറ്റാ ഉപഭോക്താക്കളുടെ പട്ടികയില്‍ ഇന്ത്യയെ ഒന്നമാതെത്തിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചുവെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.കേരളത്തില്‍ ഏറ്റവം കൂടുതല്‍ സ്ഥലങ്ങളില്‍ നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്ന ജിയോ സിമ്മുകളുടെ ലഭ്യത, എളുപ്പത്തിലുള്ള കണക്ക്ഷന്‍, ജിയോ ടി. വി, ജിയോ മ്യൂസിക്, ജിയോ സിനിമ തുടങ്ങിയ ജിയോ ആപ്പുകള്‍, അണ്‍ലിമിറ്റഡ് ഡേറ്റാ തുടങ്ങിയവയാണ് കേരളത്തിലും ഈ സ്വീകാര്യത എളുപ്പത്തില്‍ നേടാന്‍ ജിയോയെ സഹായിച്ചതെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

Tags:    

Similar News