സഹോദരന്റെ വിവാഹത്തിന് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് അപകടത്തില്‍ മരിച്ചു

Update: 2020-01-31 11:56 GMT

കല്‍പ്പറ്റ: സഹോദരന്റെ വിവാഹത്തിന് ഗള്‍ഫില്‍ നിന്നു നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കുപ്പാടിത്തറ പുതിയേറ്റികണ്ടി ഇബ്രാഹീമിന്റെ മകന്‍ ഷൗക്കത്തലി(32)യാണ് മരിച്ചത്. ദേശീയപാതയില്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നോടെ ലക്കിടി ഗവ. എല്‍പി സ്‌കൂളിന് സമീപം ഷൗക്കത്തലി ഓടിച്ച ബുള്ളറ്റ് കെഎസ്ആര്‍ടിസി ബസിലിടിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിയിലായിരുന്നഷൗക്കത്തലി അനുജന്റെ വിവാഹം പ്രമാണിച്ചാണ് നാട്ടിലെത്തിയത്. ലക്കിടി ഓറിയന്റല്‍കോളജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് അപകടം. അബൂദബിയില്‍ നിന്നു ലീവിന് വന്ന ഷൗക്കത്തലി ഫെബ്രുവരി 6ന് തിരിച്ചുപോവാനിരിക്കുകയായിരുന്നു. ഭാര്യ: ജംഷീന. രണ്ട് മക്കളുണ്ട്. മൃതേദേഹം വൈത്തിരി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.



Tags:    

Similar News