വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം സ്വാഗതാര്‍ഹം: എസ് ഡിപിഐ

Update: 2020-07-13 10:50 GMT

കല്‍പറ്റ: വിംസ് മെഡിക്കല്‍ കോളജ് സര്‍ക്കാരിന് കൈമാറാനുള്ള മാനേജ്‌മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റി. ഏറ്റെടുക്കല്‍ നടപടി സുതാര്യവും വേഗത്തിലുമാക്കണം. അനാവശ്യമായ തടസ്സവാദങ്ങള്‍ ഉന്നയിച്ചും ദുരൂഹമായ ഇടപെടലുകള്‍ നടത്തിയും വയനാട്ടുകാരുടെ ചിരകാലാഭിലാഷമായ മെഡിക്കല്‍ കോളജ് ഇത്രയും വൈകിപ്പിച്ചതിന് ഇനിയെങ്കിലും ജനപ്രതിനിധികളും ഉത്തരവാദപ്പെട്ട വരും വയനാട്ടുകാരോട് മാപ്പ് പറയണം.

    ഈ രീതിയിലല്ലാതെ മെഡിക്കല്‍ കോളജിനായുള്ള വായനാട്ടുകാരുടെ കാത്തിരിപ്പിന് പരിഹാരമുണ്ടാവില്ലെന്നുള്ള യാഥാര്‍ത്ഥ്യം വയനാടന്‍ ജനതയ്ക്ക് ബോധ്യമാണ്. മെഡിക്കല്‍ കോളജ് പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന എല്ലാ ഇടപാടുകളെ കുറിച്ചും ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വഷിപ്പിക്കണം. മെഡിക്കല്‍ കോളജിനെന്ന് പറഞ്ഞ് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി ഇനിയെന്താണ് ചെയ്യുകയെന്ന് ജനങ്ങളോട് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തണം.

    നടപടിക്രമങ്ങള്‍ അനന്തമായി നീളുകയാണെങ്കില്‍ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാവുന്നത് വരെ വര്‍ഷങ്ങളായി സമരമുഖത്തുള്ള പാര്‍ട്ടി തുടര്‍ന്നും ജനകീയ സമരങ്ങളുമായി മുന്നോട്ടുപോവുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ടി നാസര്‍, സെക്രട്ടറി ഇ ഉസ്മാന്‍, ജില്ലാ കമ്മിറ്റിയംഗം എം എ ഷമീര്‍, മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി ഫസലുറഹ്മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

WIMS hand over to Govt.: SDPI welcomes

Tags:    

Similar News